കട്ടപ്പന :ഒന്നര പതിറ്റാണ്ടായി തകർന്നു കിടക്കുന്ന പാറക്കടവ് ആനകുത്തി അപ്പാപ്പൻപടി റോഡിന്റെ പുനർനിർമാണം നടത്താൻ തയ്യാറാകാത്ത നഗരസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ബി ജെ പി യുടെ നേതൃത്വത്തിൽ കാൽനട പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. ആനകുത്തിയിൽ നിന്നും പാറക്കടവിലേക്ക് നടത്തിയ ജാഥ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന സമാപന സമ്മേളനം പാറക്കടവിൽ ദേശീയ സമിതി അംഗം ശ്രീനഗരി രാജനും ഉദ്ഘാടനം ചെയ്തു.അധികാര വടംവലിയിൽ കട്ടപ്പന നഗരസഭയുടെ പ്രവർത്തനം താളം തെറ്റിയെന്ന് ബി ജെ പി കുറ്റപ്പെടുത്തി.വാഹന ഗതാഗതത്തിന് പുറമേ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കാത്ത തരത്തിലാണ് പാറക്കടവ് അപ്പാപ്പൻപടി റോഡ് തകർന്നിരിക്കുന്നത്.പ്രദേശവാസികളെ ഒഴിച്ചു നിർത്തിയാൽ ഇതുവഴിയുള്ള സഞ്ചാരം മറ്റുള്ളവർ അവസാനിപ്പിച്ചിട്ട് വർഷങ്ങളായി.അധികാര തർക്കം അവസാനിപ്പിച്ച് തകർന്ന് കിടക്കുന്ന പ്രദേശിക റോഡുകൾ നന്നാക്കാൻ നടപടി സ്വീകരിക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടു.പാർട്ടി മണ്ഡലം പ്രസിഡന്റ് സനിൽ സഹദേവൻ ,സെക്രട്ടറി പി എൻ പ്രസാദ് ,കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ പ്രകാശ്, ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി എ.ആർ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.പാറക്കടവ് ഏരിയ കമ്മിറ്റി പ്രസിഡന്റ് പി.ആർ രാജേന്ദ്രൻ ക്യാ്ര്രപനും ബൂത്ത് കമ്മിറ്റി പ്രസിഡന്റ് പി.ആർ അനീഷ് വൈസ് ക്യാ്ര്രപനുമായിരുന്നു.