തൊടുപുഴ : മുളകൃഷിക്കു ദേശീയ തലത്തിൽ വരുന്ന പ്രാധാന്യം കണക്കിലെടുത്ത് മുളകൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന കർഷകരുടെ ഒരു പഠനക്ലാസ് 28 ന് കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ നടക്കും പാഴ്ഭൂമിയും തരിശുഭൂമിയും ഉപയോഗപ്പെടുത്തി മികച്ച വരുമാനം നേടാൻ കഴിയുന്ന മുളകൃഷി പ്രോത്സാഹനത്തിനു കേന്ദ്ര ഗവണ്മെന്റ് നൽകുന്ന സഹായപദ്ധതികളെക്കുറിച്ചും കേരളത്തിന്റെ കാലാവസ്ഥക്കു അനുയോജ്യമായ മുളയിനങ്ങളെക്കുറിച്ചും വിപണനസാധ്യതയെ കുറിച്ചുമാണ് ക്ലാസ്സിൽ ചർച്ചചെയ്യുന്നത് . ഒരു ഏക്കറിൽ നിന്നും 2 ലക്ഷം വരെ വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.താത്പര്യമുള്ള കർഷകർക്ക് നടീൽ വസ്തുക്കളും ലഭ്യമാക്കും.ബാൽക്കോവ ,ആസ്പർ ,സ്‌റ്റോക്‌സി ,ടൂൾഡാ ,ബിലാത്തിമുള ,ആനമുള, ഈറ്റ ,പോളിമോർഫ ,കച്ചറൻസസ്സ് ,സിയാമെൻസിസ്,സ്ട്രി്ര്രക്‌സ് എന്നീ ഇനങ്ങളാണ് മുളകൃഷിക്ക് അനുയോജ്യമായിട്ടുള്ളത്,താത്പര്യമുള്ള കർഷകർ 26 നു മുൻപായി പേര് രജിസ്റ്റർ ചെയ്യണം.50 പേർക്കായി രജിസ്‌ട്രേഷൻ നിജപ്പെടുത്തിരിക്കുന്നു. രജിസ്‌ട്രേഷൻ ഫീസ് .100 രൂപഫോൺ : 9645080436