ചെറുതോണി: എൻ.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂർ വിജയന്റെ അഞ്ചാമത് ചരമ വാർഷികം ചെറുതോണിയിൽ നടന്നു. അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹകസമിതി അംഗം സിനോജ് വള്ളാടി അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ അലൻ ഫ്രഡീസ്, മനോജ് കൊച്ചുപറമ്പിൽ, മാത്യു മർക്കോസ്, ബൈജു തൂങ്ങാല എന്നിവർ പ്രസംഗിച്ചു.