
തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രത്തിന്റെയും ചന്ദ്രചൂഢാ ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 18ന് സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഫണ്ട് പിരിവ് ഉദ്ഘാടനം നടത്തി. ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച യോഗത്തിൽ എസ് ആന്റ് എസ് വേയിംഗ് സിസ്റ്റം ഉടമ പി.കെ. സന്തോഷ് ആദ്യ സംഭാവന ക്ഷേത്രം ശാന്തി ജയേഷിന് കൈമാറി നോട്ടീസ് പ്രകാശന കർമ്മം ആഘോഷ പ്രമുഖ് കെ.ആർ. ശ്രീരാജ്, പി.കെ. സന്തോഷ് എന്നിവർ ചേർന്ന് നിർവഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി പതാകദിനം, ഗോപൂജ, ഗോപികാനടനം ഉറിയടി, പ്രസാദവിതരണം, വിശേഷാൽ ദീപാരാധന എന്നിവ നടത്തും. ആഗസ്റ്റ് 18ന് വൈകുന്നേരം നാലിന് ക്ഷേത്രാങ്കണത്തിൽ നിന്നും തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിലേക്ക് ആരംഭിക്കുന്ന ശോഭായാത്രയിൽ കൃഷ്ണരാധാ വേഷങ്ങൾ, ചെണ്ടമെളം, നിശ്ചല ദൃശ്യങ്ങൾ എന്നിവ അണിനിരക്കും. ക്ഷേത്രം സെക്രട്ടറി പി.ജി. രാജശേഖരൻ, ക്ഷേത്ര കമ്മിറ്റി അംഗങ്ങായ എംപി പ്രമോദ്, പി.ടി. ആകാശ്, ശ്യാംകുമാർ എംഎസ്, വിഷ്ണു വി.കെ, രാധാകൃഷ്ണൻ പി.കെ, ആഘോഷകമ്മിറ്റി ഭാരവാഹികളായ നിധീഷ് രാധാകൃഷ്ണൻ, അനൂപ് എസ്, വിഷ്ണു കെ.എം, വിജേഷ് പി.എസ് തുടങ്ങിയവർ പങ്കെടുത്തു.