കുടയത്തൂർ: കോളപ്ര ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കാർ 40 അടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിൽ സഞ്ചരിച്ചിരുന്ന കുടുബം പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അറക്കുളം കാഞ്ഞിരക്കാട്ടുക്കുന്നേൽ റോയി സെബാസ്റ്റ്യനും കുടുബവുമാണ് കാറിൽ ഉണ്ടായിരുന്നത്.ഇന്നലെ ഉച്ച കഴിഞ്ഞ് 3 മണിയോടുകൂടിയാണ് അപകടം. മൂലമറ്റം ഭാഗത്തേക്ക് വന്ന കാർ ഹയർ സെക്കൻഡറി ജങ്ഷൻ കഴിഞ്ഞുള്ള വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഈ ഭാഗം സ്ഥിരം അപകട മേഖലയാണ്.ഇതിനു മുമ്പും ഈ ഭാഗത്ത് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മൂലമറ്റം അഗ്‌നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.