മൂന്നാർ: മലയിടിച്ചിലിനെ തുടർന്ന് 10 ദിവസമായി ഗതാഗതം സ്തംഭിച്ച ദേവികുളം ഗ്യാപ് റോഡ് ഇന്നലെ ഗതാഗതത്തിന് തുറന്ന് കൊടുത്തു. മൂന്നാർ- ദേവികുളം- പൂപ്പാറ വഴി വലിയ വാഹനങ്ങൾക്കടക്കം പോകുന്നതിന് തടസമില്ല. നിലവിൽ വേറെ നിയന്ത്രണങ്ങൾ ഒന്നും തന്നെ ഇല്ല. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഗ്യാപ് റോഡിൽ കഴിഞ്ഞ 14നാണ് മലയിടിച്ചിലുണ്ടായത്. ശക്തമായ മഴ തുടർന്നതിനാൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പണികൾ അന്നു തുടങ്ങാനായിരുന്നില്ല. രണ്ട് ദിവസമായി പ്രദേശത്ത് മഴ കുറഞ്ഞതിനാൽ റോഡിലേക്ക് വീണ പാറകളും മണ്ണും നീക്കംചെയ്യുകയായിരുന്നു.