minnu
ബി.എസ് സി പരീക്ഷയിൽ നാലാം റാങ്ക് നേടിയ കേരളകൗമുദി തുടങ്ങനാട് ഏജന്റ് രവികുമാറിന്റെ മകൾ മിന്നു.റ്റി.ആറിനെ തൊടുപുഴ എസ്. എൻ. ഡി. പി യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ ആദരിക്കുന്നു

മുട്ടം : എസ്.എൻ.ഡി.പി യോഗം മുട്ടം ശാഖയിൽ തൊടുപുഴ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് കുടവിതരണവും നടത്തി.. ബി.എസ്സി പരീക്ഷയിൽ നാലാം റാങ്ക് നേടിയ മിന്നു.റ്റി.ആർ നെ യൂണിയൻ കൺവീനർ വി.ബി.സുകുമാരൻ ആദരിച്ചു. ശാഖാ പ്രസിഡന്റ് കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ വി.ബി സുകുമാരൻ,​ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ പി.റ്റി.ഷിബു ,​ കെ.കെ.മനോജ് ,​ എ.ബി സന്തോഷ് ,​ സനോജ് ,​ സ്മിത ഉല്ലാസ് എന്നിവർ പങ്കെടുത്തു.