അടിമാലി: മലങ്കര യാക്കോബായ സുറിയാനി തലവൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാത്തൊലിക്ക ബാവയുടെ ഇരുപതാം കാതോലിക്ക സ്ഥാനോഹരണ വാർഷികവും ജന്മദിനാഘോഷവും 26 ന് അടിമാലി സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുമെന്ന് ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പൊലീത്ത അറിയിച്ചു.
ഹൈറേഞ്ച് മേഖലയിലെ മുഴുവൻ വിശ്വാസി സമൂഹവും സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കുംഉച്ചയ്ക്ക് 2.30യ്ക്ക് അടിമാലി സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനം ഇടുക്കി രൂപത അദ്ധ്യക്ഷൻ ഡോ. മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോർ അത്താനാസിയോസ് അദ്ധ്യക്ഷത വഹിക്കും. മത രാഷ്ട്രീയ സമുദായിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ഐസക്ക് മേനോത്തുമാലിൽ കോർ എപ്പിസ്‌കോപ്പ, ഫാദർ മത്തായി കുളങ്ങരകുടി, പോൾ മാത്യു, കെ സി ജോർജ്, ടോമി വലിയപറമ്പിൽ, ടി സി വർഗീസ്, ബേബി മാപ്പാനിക്കാട്ട്, ജോൺസി ഐസക്ക്, അഡ്വ .എൽദോ പടയാട്ടി എന്നിവർ സംബന്ധിച്ചു.