ഇടുക്കി:സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ തങ്ങളുടെ രചനകൾ (കഥ, കവിത മലയാളത്തിൽ) ജൂലായ് 30 ന് മുമ്പ് താഴെപ്പറയുന്ന ഇ മെയിൽ വിലാസത്തിലോ (yuvasahithyam@gmail.com) തപാൽ മുഖേനയോ അയക്കണം. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകൾ ഡി ടി പി ചെയ്ത്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി (എസ് എസ് എൽ സി സർട്ടിഫിക്കറ്റ് / ആധാർ/ വോട്ടർ ഐ ഡി ഇവയിൽ ഏതെങ്കിലും ഒരെണ്ണം) ബയോഡേറ്റ വാട്ട്‌സാപ്പ് നമ്പർ എന്നിവ സഹിതം നൽകണം. കവിത 60 വരിയിലും, കഥ 8 ഫുൾസ്‌കാപ്പ് പേജിലും കവിയരുത്.രചനകൾ അയക്കേണ്ട വിലാസംമെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാന്ദ യൂത്ത് സെന്റർ, കുടപ്പനക്കുന്ന് പി ഒ, തിരുവനന്തപുരം 695043.

സൗജന്യ സംസ്‌കൃത പഠന ക്ലാസ്

കട്ടപ്പന: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ നേതൃത്വത്തിൽ കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ മാതൃക സംസ്‌കൃത വിദ്യാലയമായ നരിയംപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂളിൽ സൗജന്യ സംസ്‌കൃത സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ അനൗപചാരിക ക്ലാസിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പത്ത് മാസം കാലാവധിയുള്ള ഈ കോഴ്‌സിൽ പ്രായഭേദമന്യേ സംസ്‌കൃതം പഠിക്കാനാഗ്രഹിക്കുന്നവർക്ക് ചേരാം. ഫോൺ: 9744986771.