ചിറ്റൂർ: എസ്.എൻ.ഡി.പി യോഗം ചിറ്റൂർ ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും തൊടുപുഴ യൂണിയൻ കൺവീനർ വി.ബി. സുകുമാരന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.കെ. ശശിധരൻ, വനിതാ സംഘം സെക്രട്ടറി ബിന്ദു സാബു, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ കെ. സതീശ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി.കെ. ശശിധരൻ (പ്രസിഡന്റ്), ഇ.എൻ. ബാബു (സെക്രട്ടറി), എസ്.എൻ. രവി (വൈസ് പ്രസിഡന്റ്), വി.എസ്. മനോജ്, കെ. സജികുമാർ, പി. ശ്രീകുമാർ, നളരാജൻ, കെ. കൃഷ്ണൻ, സലീം കാഞ്ഞാംപുറത്ത്, സി.എസ്. ശ്രീജിത്ത് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.