ഇരട്ടയാർ : ഓഫാക്കിയ വൈദ്യുതിലൈൻ പുനസ്ഥാപിക്കുന്നതിൽ അനാസ്ഥ കാട്ടിയതായി പരാതി. . ഇരട്ടയാർ നോർത്ത് കെ.എസ്.ഇ.ബി പരിധിയിലാണ് സംഭവം.മങ്ങാട്ടുപെയ്കയിൽ പടിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് അപകട ഭീഷണി ഉയർത്തി നിന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിന്റെ ഭാഗമായാണ് തിങ്കളാഴ്ച രാവിലെ വൈദ്യുതി ലൈനുകൾ ഓഫാക്കിയത്. മരങ്ങൾ മുറിച്ച് മാറ്റിയതിന് ശേഷം വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു നൽകണമെന്ന ആവശ്യമായി കെഎസ്ഇബി ഉദ്യോഗസ്ഥരെ സമീപിച്ചു. മതിയായ ജീവനക്കാർ ഇല്ലാത്തതിനാൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ഉടനെ സാധിക്കുകയില്ലായെന്നും അഞ്ച് മണിയ്ക്ക് ഡ്യൂട്ടി തീർന്നാൽ അടുത്ത ഡ്യുട്ടി ചെയ്യുന്നവർ വരുവാൻ തയ്യാറാകുമോ എന്നറിയില്ലായെന്നുമാണ് കെഎസ്ഇബി ബോർഡ് ജീവനകാർ മറുപടി. നൽകിയതത്രേ.വൈദ്യുതി ഇല്ലാതായതോടെ കുടിവെള്ളം പോലും ശേഖരിക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ്. വൈദ്യുതി ബോർഡിന്റെ അനാസ്ഥകാരണം ദുരിത്തിലായിരിക്കുകയാണ് മങ്ങാട്ടുപൊയ്കയിൽ പടിയിലെ പ്രദേശവാസികൾ.