തൊടുപുഴ : വെങ്ങല്ലൂർ ആരവല്ലിക്കാവ് ശ്രീദുർഗ്ഗാ ഭഗവതീ ക്ഷേത്രത്തിൽ നടത്തുന്ന അഷ്ടമംഗല ദേവപ്രശ്‌നത്തിന്റെ സ്വാഗതസംഘ രൂപീകരണം നടത്തി. പ്രസിഡന്റ് ഡി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തപസ്യ മേഖലാ പ്രസിഡന്റ് വി.കെ. ബിജു. ആർ.എസ്.എസ് വിഭാഗ് സേവാ പ്രമുഖ് പി.ആർ. ഹരിദാസ് മഹിളാ ഐക്യവേദി സെക്രട്ടറി ഡോ. സിന്ധുരാജീവ്, സന്തോഷ് അറയ്ക്കൽ എൻ. അജിത്ത് കുമാർ, സി.പി. മോഹനൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികളായി ഡി. അനിൽകുമാർ (ചെയർമാൻ, ) മനോജ് പി.ഇളയത്, പി.ആർ.രാമകൃഷ്ണൻ നായർ, വി.കെ.ബിജു, മോഹനൻ എം.ജി. , പ്രതാപ വാര്യർ , ഡോ. സിന്ധു രാജീവ് (വൈസ് ചെയർമാൻമാർ) ഡോ. സനിൽ പേരകത്ത് (ജനറൽ കൺവീനർ) പി.ആർ.ഹരിദാസ് , തങ്കപ്പൻ സി.കെ. ,ബിനു ആർ , അജയകുമാർ, സൗമ്യ അജിത്ത് ,കെ. ആർ. മധുസൂദനൻ നായർ (കൺവീനർമാർ) സി.പി.മോഹനൻ നായർ (ഖജാൻജി) എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സ്വാഗത സംഘത്തിന് യോഗം രൂപം നൽകി