നെടുങ്കണ്ടം : ഉടുമ്പൻചോല താലൂക്ക് കേന്ദ്രമാക്കി ആരംഭിച്ചിരിക്കുന്ന സഹ്യാദ്രി മൾട്ടി പർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രഥമ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു.. സൊസൈറ്റിയുടെ പ്രസിഡന്റായി സജി പറമ്പത്ത്, വൈസ് പ്രസിഡന്റായി പി ബാലചന്ദ്രൻ കമ്മറ്റി അംഗങ്ങളായി സുധാകരൻ ആടിപ്ലാക്കൽ, ജയൻ , ബാബു ചരമേൽ,വിനയൻ പി സ്, ഷാജി പതികാലായിൽ, സജി ചാലിൽ,സുധീഷ് നവനീതം, മിനി ശ്രീകുമാർ, വിമല തങ്കച്ചൻ, സന്ധ്യ രഘു.മാരിമുത്തു പെരുമാൾ എന്നിവരെയും തെരഞ്ഞെടുത്തു. ഉടുമ്പൻചോല താലൂക്കിലെ 9 പഞ്ചായത്തുകളിലായി പ്രവർത്തിക്കാൻ കഴിയുന്ന സഹ്യാദ്രി മൾട്ടി പർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തുടർ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് സജി പറമ്പത്ത് വിശദീകരിച്ചു. നെടുംകണ്ടത്തെ പ്രമുഖ വ്യവസായി ഷാനി ഈട്ടിക്കലിന് ആദ്യ ഷെയർ സർട്ടിഫിക്കറ്റ് നൽകി. സൊസൈറ്റി തിരിച്ചറിയൽ കാർഡ് ഏറ്റവും മുതിർന്ന അംഗമായ കെ. എസ് രാജപ്പൻ ഏറ്റുവാങ്ങി.