വാഴക്കുളം: ജനമൈത്രി പൊലീസും മഞ്ഞള്ളൂർ, ആവോലി ഗ്രാമപഞ്ചായത്തുകളിലെ റെസിഡൻഷ്യൽ അസോസിയേഷൻ സംഘടനകളുമായി സഹകരിച്ച് വാഴക്കുളം റെസിഡന്റ്‌സ് അപ്പെക്‌സ് ബോഡി രൂപീകരിച്ചു.പ്രസിഡന്റായി വിശ്വൻ മംഗലത്തിനേയും സെക്രട്ടറിയായി സാബു പുന്നേക്കുന്നേയും തിരഞ്ഞെടുത്തു. വാഴക്കുളം സ്റ്റേഷൻ പരിധിയിലുള്ള സന്നദ്ധ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനം, റോഡപകടങ്ങളിൽ സഹായം, മറ്റു ചികിത്സ സഹായം, നിർധന കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം തുടങ്ങിയ സേവന പരിപാടികളാണ് മുഖ്യ ലക്ഷ്യം. കൂടാതെ ലഹരി വിരുദ്ധ ക്രമസമാധാന പ്രശ്‌നങ്ങിൽ പൊലീസിനെ സഹായിക്കും.