തൊടുപുഴ : സാധാരണക്കാരുടെ അടുക്കള ബജറ്റ് താളം തെറ്റിക്കുന്ന പാചകവാതക വില വർദ്ധന കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (എം )തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. വനിതാ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് വർഷക്കാലം കൊണ്ട് രണ്ട് ഇരട്ടിയിലേറെ വിലയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. നിയോജകമണ്ഡലം പ്രസിഡന്റ് ഷാനി ബെന്നി പാമ്പിക്കൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ. വനിതാ കോൺഗ്രസ്( എം )സംസ്ഥാന ജനറൽസെക്രട്ടറി അംബിക ഗോപാലകൃഷ്ണൻ, നേതാക്കളായ മിനി അഗസ്റ്റിൻ, മേഴ്‌സി സ്റ്റീഫൻ, ഷൈബി മാത്യു, ഷെല്ലി ജോമി, സിന്ധു ജയ്‌സൺ, സുനിതാ സതീഷ്, ശാന്ത പൊന്നപ്പൻ, ലീലാ സുകുമാരൻ, ജിന്റു ജേക്കബ്, സലിതകുമാരി, സിമി ജിമ്മി, സൂസമ്മ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.