നെടുങ്കണ്ടം :തേർഡ് ക്യാമ്പ് ശ്രീ മഹാദേവർ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം ക്ഷേത്രം മേൽശാന്തി സന്തോഷ് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.കർക്കടക വാവ് ബലിതർപ്പണ പൂജാകർമ്മങ്ങൾ ശ്യാം പ്രസാദിന്റെ കാർമികത്വത്തിൽ ക്ഷേത്ര കടവിൽ ഭക്ത്യാദരപൂർവ്വം രാവിലെ അഞ്ചിന് ആരംഭിക്കും. ഇതിനോടനുബന്ധിച്ച് പ്രത്യേക പൂജകളും ക്രമീകരിച്ചിട്ടുണ്ട്. പിതൃനമസ്‌കാരവും കൂട്ടനമസ്‌കാരവും തിലഹവനവും, പ്രസാദ ഊട്ടും എന്നിവ നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് സോമരാജ കുറുപ്പ് , സെക്രട്ടറി ബൈജു ജി, ട്രഷറർ ചന്ദ്രശേഖരൻ നായർ എന്നിവർ അറിയിച്ചു.