പീരുമേട്: പെരിയാർ കടുവ സങ്കേത്തിനുള്ളിലെ വഞ്ചിവയൽ ആദിവാസി കോളിനിയിൽ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആ ദിവാസി മൂപ്പൻ അജയൻ മൂപ്പൻ ആത്മാത്യ ഭീക്ഷണി മുഴക്കിയതിന് ഫലം കണ്ടു. വികസനങ്ങൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും വനംവകുപ്പ് തടസ്സം നീൽക്കുന്നു എന്ന പരാതി വ്യാപകമായതിനെ തുടർന്ന് ജില്ല വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ വഞ്ചിവയൽ കോളനിയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
വളളക്കടവു മുതൽ വഞ്ചിവയൽ വരെയുള്ള മൂന്നര കിലോമീറ്റർ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പരാതി വ്യാപകമായതിനെ തുടർന്ന് റോഡ് കോൺക്രീറ്റ് ചെയ്യാൻ ആദിവാസി വികസന വകുപ്പ് 38 ലക്ഷം രൂപയുടെഎസ്റ്റേമേറ്റ് സമർപ്പിച്ചു. വനംവകുപ്പ് അനുമതി നൽകാത്തതിനാൽ റോഡ് പണി തുടങ്ങാനായില്ല. രോഗികൾ ഉൾപ്പടെയുള്ളവരെ ആ ശുപത്രിയിൽ എത്തിക്കണമെങ്കിൽ തകർന്ന റോഡിൽ കൂടി യാത്ര ചെയ്യണം വണ്ടിപ്പെരിയാർ വരെ 700 രൂപ വാഹന ചാർജ്ജ് കൊടുക്കണം.
വീട്, കമ്മ്യൂണിറ്റി ഹാൾ എന്നിവ നിർമ്മിക്കാൻ 2018 ൽ 18 ലക്ഷം രൂപ ത്രിതല പഞ്ചായത്ത് വകയിരുത്തിയതും ഉപയോഗിക്കാനായിട്ടില്ല.
കമ്മ്യൂണിറ്റി ഹാൾ, പാലങ്ങൾ, ഹെൽത്ത് സബ്‌സെന്റർ, വന്യജീവികൾ കോളനിയിലേക്ക് കടക്കാതിരിക്കാനുള്ള ട്രഞ്ചുകളുടെ അറ്റകുറ്റപ്പണി എന്നീ ആവശ്യങ്ങളും കോളനിക്കാർ വർഷങ്ങളായി ഉന്നയിക്കുന്നുണ്ട്.
കോളനിയിലെ പണികൾക്ക് തടസ്സം നിൽക്കുന്ന വനംവകുപ്പ് വനത്തിനുള്ളിൽ സ്വന്തം ആവശ്യത്തിനായി കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമ്മിക്കുന്നതായും ആദിവാസികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ജില്ല വികസന കമീഷണർക്ക് പുറമേ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, ഡെപ്യൂട്ടി റെയിഞ്ച് ആഫീസർ അജയ് , ആദിവാസി ഊരു മൂപ്പൻ അജയൻ മൂപ്പൻ എന്നിവരും പങ്കെടുത്തു.