kpsta

തൊടുപുഴ:സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് പ്രധാനാദ്ധ്യാപകർക്ക് വൻ ബാധ്ദ്ധ്യതയായി മാറിയിരിക്കുകയാണെന്ന് കെ.പി.എസ്.ടി.എ.ജൂൺ മാസം വിതരണം ചെയ്തപാലിന്റെയും മുട്ടയുടെയും പല വ്യഞ്ജനങ്ങളുടെയും പണം നൽകാത്തതുമൂലം കച്ചവടക്കാർ സ്‌കൂളുകളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ മടി കാണിക്കുകയാണ്. തുക വർദ്ധിപ്പിച്ചും ഫണ്ടനുവദിച്ച് ഈ അവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.പി.എസ്.ടി.എ സംസ്ഥാന വ്യാപകമായി നടത്തിയ രണ്ടാം ഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ എ.ഇ.ഒ ഓഫീസുകൾക്കു മുന്നിലും ഉപജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തി. തൊടുപുഴയിൽ നടന്ന സമരം സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ പ്രസിഡന്റ് പി.എൻ സന്തോഷ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന നിർവ്വാഹക സമിതി അംഗം ജോളി മുരിങ്ങമറ്റം, ജില്ലാ പ്രസിഡന്റ് പി.എം.നാസർ, ഷിന്റോ ജോർജ്, ബിജോയി മാത്യു, അജീഷ് കുമാർ ടി.ബി, അനീഷ് ജോർജ്, രശ്മി.എൻ, സജി മാത്യു, ദീപു ജോസ് , രതീഷ് വി ആർ , ജിൻസ് കെ ജോസ് എന്നിവർ പ്രസംഗിച്ചു