മുതലക്കോടം : കാത്തലിക് അസോസിയേഷൻ ഓഫ് ഇൻഡ്യ യുടെ സഹകരണത്തോടെ ഹോളി ഫാമിലി ആശുപത്രിയിൽ സ്ഥാപിച്ച ഓക്‌സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സി. മേഴ്‌സി കുര്യൻ എസ്. എച്ച്. സ്വാഗതം പറഞ്ഞു. മുതലക്കോടം ഫൊറോന ചർച്ച് വികാരി ഫാ. ഡോ. ജോർജ് താനത്തുപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കാത്തലിക് അസോസിയേഷൻ ഓഫ് ഇൻഡ്യ പ്രതിനിധി ജോൺ രാജേഷ്, ജനറൽ മെഡിക്കൽ കൗൺസിലർ സി. മേഴ്‌സി ജോർജ് എസ്. എച്ച്., മെഡിക്കൽ സൂപ്രണ്ട് ഡോ. ജോളി ജോർജ് എന്നിവർ പ്രസംഗിച്ചു.