bus

കുമളി: തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസ് തേക്കടിചെക്ക് പോസ്റ്റിൽ കയറാൻ അനുവദിച്ചില്ല ഇരുപത് വർഷത്തിലധികമായി കമ്പം തേക്കടിയായിസർവീസ് നടത്തുന്ന ബസ് ആണ് ചെക്ക് പോസ്റ്റിൽ തടഞ്ഞത്.
ബസ് തിരിക്കുന്നതിനുവേണ്ടി മാത്രം തേക്കടി ചെക്ക്‌പോസ്റ്റിലേക്ക് കയറ്റിയിട്ട് തമിഴ്‌നാട്ടിലേക്ക് മടങ്ങിപ്പോയി. കഴിഞ്ഞദിവസവും തമിഴ്‌നാടിന്റെ ബസ് ഇത്തരത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർതടഞ്ഞതായി പറയുന്നു .2017 മാർച്ചിൽ വാഹന പാർക്കിംഗ് ചെക്ക്‌പോസ്റ്റിന് പുറത്തേക്ക് ആക്കുകയും തേക്കടിയിലേക്ക് സ്വകാര്യ വാഹനങ്ങൾ കൊണ്ടുപോകുന്നത് നിരോധിക്കുകയും ചെയ്തിരുന്നു. ഇതു മൂലം തേക്കടിയിലേക്ക് കാൽ നടയായി നൂറ്കണക്കിന് ആളുകൾ യാത്ര ചെയ്തിരുന്നത് നിന്നു പോയി. സ്‌കൂൾ കുട്ടികൾ അടക്കം കുമളി മുതൽ തേക്കടി ബോട്ട് ലാന്റ് വരെ നടക്കുമായിരുന്നു.കൂടാതെ വിനോദ സഞ്ചാരികൾ സൈക്കിളിങ് നടത്തിയിരുന്നു. ആദ്യകാലങ്ങളിൽ സ്വകാര്യ വ്യക്തികൾ വാടകയ്ക്ക് നൽകുന്ന സൈക്കിൾ ആയിരുന്നു പിന്നിട് ജില്ലാ എക്കോ ടൂറിസം സൈക്കിൾ സവാരിക്ക് നൽകി തുടർന്ന് തേക്കടിയിലേക്ക് സൈക്കിൾ യാത്രയും നിരോധിച്ചു. കാൽ നടയാത്ര വനം വകുപ്പ് നിരോധിച്ചതോടെ വിനോദ സഞ്ചാരികളുടെ വരവും കുറഞ്ഞു .വനം വകുപ്പിന്റെ ഇത്തരം നിലപാടുകൾക്കെതിരെ പ്രതിഷവിനോദസഞ്ചാര മേഖല നിർജീവമായി. തേക്കടിയിലേക്ക് പൊതുവേ സന്ദർശകരുടെ വരവ് കുറഞ്ഞു. വനം വകുപ്പിന്റെ ഇത്തരം നിയമങ്ങൾ കൂടി ആയപ്പോൾ ടൂറിസം മേഖലയെയും വ്യാപാര മേഖലയെയും സാരമായി ബാധിച്ചു. നൂറ് കണക്കിന് റിസോർട്ടുകൾ പ്രവർത്തിക്കുന്ന തേക്കടി, കുമളി വിനോദ സഞ്ചാര മേഖലയിൽ ഉണർവുണ്ടായാൽ മാത്രമെ റിസോർട്ട്, ഹോട്ടൽ, ടാക്‌സി വ്യാപാര മേഖല സജീവമാകുകയുള്ളു. വനം വകുപ്പ് അധികൃതർ അനുമതി നൽകണമെന്നാവശ്യം ശക്തമായിരിക്കുകയാണ്..