തൊടുപുഴ:ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വെയ്ക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാതാലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി.

ജില്ലാ സപ്ലൈ ഓഫിസ്,ഇടുക്കി താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോ.സെക്രട്ടറി വി എസ് സുനിൽ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എസ് ജാഫർഖാൻ,ഏരിയ വൈസ് പ്രസിഡന്റ് വിശ്വരാജ്,ഏരിയ ജോ. സെക്രട്ടറി അതുൽ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ ജോ. സെക്രട്ടറി ടി ജി രാജീവ്, ജില്ലാ സെക്രട്ടറിയേറ്റംഗം ജോബി ജേക്കബ്,ജില്ലാ കമ്മിറ്റിയംഗംങ്ങൾ കെ എ ബിന്ദു, കെ എസ് ഷിബുമോൻ എന്നിവർ പ്രസംഗിച്ചു.പിരുമേട് താലൂക് സപ്ലൈ ഓഫിസിനു മുന്നിൽ നടന്ന പ്രകടനം ജില്ലാ കമ്മറ്റിയംഗം പി എൻ ബിജു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ ജയകുമാർ, ബിജോയ് തോമസ് എന്നിവർ പ്രസംഗിച്ചു.നെടുങ്കണ്ടം താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ നടന്ന പ്രകടനം എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറി കെ വി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.