അടിമാലി :ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രം മേൽശാന്തി അജിത്ത് മടത്തും മുറിയുട കാർമികത്വത്തിൽ വ്യാഴാഴ്ച രാവിലെ 5.30 മുതൽ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ നടക്കും . ബലിതർപ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കി. ബലിയിട്ട് മടങ്ങുന്ന ഭക്തജനങ്ങൾക്കുള്ള പ്രഭാത ഭക്ഷണവും ഒരുക്കിയിട്ടുണ്ട്
കാഞ്ഞാർ : കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ബലിതർപ്പണം നാളെ പുലർച്ചെ 5.30 മുതൽ ക്ഷേത്രകടവിൽ നടക്കും. ക്ഷേത്രം മേൽശാന്തി കെ.എം. മഹേഷ് ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. രാമായണമാസം പ്രമാണിച്ചുള്ള വിശേഷാൽ പൂജകൾ ക്ഷേത്രത്തിൽ ഉണ്ടായിരിക്കും.
തൊമ്മൻകുത്ത് : നാൽപ്പതേക്കർ ശാന്തിക്കാട് ദേവിക്ഷേത്രത്തിൽ നാളെ രാവിലെ മുതൽ ക്ഷേത്ര കടവിൽ ബലിതർപ്പണം നടക്കും. ക്ഷേത്രം തന്ത്രി മനോജ് മേലുകാവ്, മേൽശാന്തി ടിസ് മോൻ എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.