മൂന്നാർ : ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ 'നൂതന സംരംഭക സാദ്ധ്യതകൾ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളുടെ സംസ്‌കരണ മാർഗ്ഗങ്ങൾ വ്യാവസായിക സാദ്ധ്യതകളും ധനസഹായ ലഭ്യത പദ്ധതികളും ഒരു വിശകലനം' എന്ന വിഷയത്തിൽ ഓഗസ്റ്റ് 6 ന് രാവിലെ 10 ന് മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് ക്ലബ് ഓൾഡ് ഏകദിന ശില്പശാല നടത്തും.സി. ടി. സി. ആർ. ഐ , കെ. എ. യു എന്നീസ്ഥാപനങ്ങളിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിക്കും. ഡീൻ കുര്യാക്കോസ് എം. പി ശിൽപ്പശാല ഉദ്ഘാടനംചെയ്യും. എ. രാജ എം ൽ എ രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നിർവഹിക്കും.ശില്പശാലയുടെ രജിസ്‌ട്രേഷൻ കാലാവധി ഓഗസ്റ്റ് 1 വരെയാണ്. ഫോൺ.9446981320 , 8086930144 , 8281294866 .