തൊടുപുഴ : തൊടുപുഴ ഈസ്റ്റ് ലയൺസ് ക്ലബി​ന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി​. മുൻ പ്രസിഡന്റ് നോബി സുദർശൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ അഡ്വ. എ വി വാമനകുമാർ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവ്വഹിച്ചു. കാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെക്കന്റ് വൈസ് ഡിസ്ട്രിക് ഗവർണർ ഡോ. രാജൻ എൻ നമ്പൂതിരി നിർവ്വഹിച്ചു. റീജണൽ ചെയർപേഴ്‌സൺ മനോജ് അബുംജാക്ഷൻ, സോൺ ചെയർപേഴ്‌സൺ ജെയ്‌സ് ജോൺ, ഷാജു പി വി, ഡിയോൺ തോമസ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സുബിൻ പഴയിടം റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി ഷാജു പി വി (പ്രസിഡന്റ്), നോബി സുദർശൻ (സെക്രട്ടറി), ടെൻസിംഗ് പോൾ (ട്രഷറർ), ഷിജു മാനുവൽ (ഐ. പി പി), ജോഷി കുര്യൻ ( ഫസ്റ്റ് വൈസ് പ്രസിഡന്റ്), ഡിയോൺ തോമസ് ( സെക്കന്റ് വൈസ് പ്രസിഡന്റ്), എൻ പി പോൾ (ക്ലബ്ബ് അഡ്മിനിസ്‌ട്രേറ്റർ), സുബിൻ തോമസ് (എം. സി. സി), ജോസ് പോൾ ( ടെയ്ൽ ടിസ്റ്റർ), ബിപിൻ ജോസഫ് (ടാമർ) ലൂക്കാച്ചൻ ടി. ജെയിംസ് (സർവ്വീസ് കോർഡിനേറ്റർ), ടോയ് മാത്യു, ബിനോയ് സെബാസ്റ്റ്യൻ, ടോമി കാവാലം എന്നിവരെ ഡയറക്ടർമാരായും തി​രഞ്ഞെടുത്തു.