അടിമാലി : ബസേലിയോസ് തോമസ് പ്രഥമൻ കാതൊലിക്കാ ബാവയുടെ സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികവും തൊണ്ണൂറ്റി നാലാം പിറന്നാൾ ആഘോഷവും അടിമാലി സെന്റ് ജോർജ്ജ് കത്തീഡ്രൽ പള്ളി പാരീഷ് ഹാളിൽ നടന്നു. ഡോ: ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മതമേലദ്ധ്യക്ഷൻമാരും രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലുള്ളവരുമടക്കം പ്രമുഖർ പങ്കെടുത്തു. .ഇടുക്കി രൂപത ബിഷപ്പ് മാർ.ജോൺ നെല്ലിക്കുന്നേൽ, എം എം മണി എം. എൽ. എ, അഡ്വ.എ രാജ എം. എൽ .എ , ഡി സി സി പ്രസിഡന്റ്സി പി മാത്യു ,അടിമാലി പഞ്ചായത്ത് പ്രസിഡന്റ് സനിത സജി, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് ,പഞ്ചായത്തംഗം രഞ്ജിത രാജേന്ദ്രൻ, അടിമാലി ജുമാ അത്ത് ഇമാം മുഹമ്മദ്ഇ സുനീർ ഫലാഹി , ഫാ.ജോസഫ് കൊച്ചക്കന്നേൽ, കെ എൻ ദിവാകരൻ,തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.