തൊടുപുഴ:സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ ജില്ലാ മാർച്ചും ധർണ്ണയും നടത്തി. പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പി.എഫ്.ആർ.ഡി.എ. നിയമം റദ്ദാക്കുക, ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾ വിജയിപ്പിക്കുക, വിലക്കയറ്റം തടയുക, പെൻഷൻ പരിഷ്‌കരണ ക്ഷാമാശ്വാസ കുടിശികകൾ ഉടൻ അനുവദിയ്ക്കുക, മെഡി സെപ് അപാകതകൾ പരിഹരിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക ,കരാർ നിയമനം ഉപേക്ഷിക്കുക, തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ജില്ലാ മാർച്ച് പെൻഷൻ ഭവനിൽ നിന്ന് ആരംഭിച്ച് മുനിസിപ്പൽ മൈതാനത്ത് സമാപിച്ചു.
തുടർന്ന് നടത്തിയ ധർണ്ണ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ.സുകുമാരൻ അദ്ധ്യക്ഷനായി. കോഓർഡിനേഷൻ ഓഫ് പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ ചെയർ പേഴ്‌സൺ എൻ.പ്രേമകുമാരിയമ്മ., കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. ഗോപിനാഥൻ നായർ , കെ.എസ്.ആർ.റ്റി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ സെക്രട്ടറി കെ.പി. അബ്ദുൾ അസീസ്, കെ.എസ്.എസ്.പി.യു. സംസ്ഥാനക്കമ്മിറ്റിയംഗം വി.കെ. മാണി, ജില്ലാ സെക്രട്ടറി എ.എൻ.ചന്ദ്രബാബു, ട്രഷറർ റ്റി. ചെല്ലപ്പൻ ,എം.കെ.ഗോപാല പിള്ള , എൻ.പി. പ്രഭാകരൻ നായർ, എം. ജെ.മേരി, എം.ജെ.ലില്ലി, റ്റി.കെ.കുര്യാക്കോസ്, വി.വി. ഫിലിപ്പ്, കെ.പി. ദിവാകരൻ, പി.ഡി.ദാനിയേൽ എന്നിവർ പ്രസംഗിച്ചു.