കട്ടപ്പന: കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ്ങ് എഡ്യൂക്കേഷൻ കേരളയിലെ വിദ്യർത്ഥികൾക്കായി മീഡിയ ലിറ്ററസി ക്യാമ്പയിനും ഹയർ സെക്കണ്ടറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കായി അനുമോദനവും സംഘടിപ്പിച്ചു.നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു.
അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ സന്തോഷ് പ്രഭ ക്ലാസുകൾ നയിച്ചു. ഗവൺമെന്റ് ട്രൈബ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സജിമോൻ കെ ജെ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായ ബിജു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.