shyni

തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കാളിയാർ ഡിവിഷൻ മെമ്പർ ഷൈനി സന്തോഷ് തിരഞ്ഞെടുക്കപ്പെട്ടു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടോമി തോമസ് കാവാലം പേര് നിർദ്ദേശിക്കുകയും സിബി ദാമോദരൻ പിന്താങ്ങുകയും ചെയ്തു. ഇടുക്കി എ.ഡി.സി. ശ്രീലേഖ വരണാധികാരിയായിരുന്നു. കേരള കോൺഗ്രസിലെ ധാരണപ്രകാരം കോടിക്കുളം ഡിവിഷൻ മെമ്പറായിരുന്ന ഡാനിമോൾ വർഗീസ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.