പീരുമേട്: സെമിനാർസംസ്ഥാന വനിതാ കമ്മീഷനും ഏലപ്പാറ ഗ്രാമപഞ്ചായത്തും അഴുത ഐസിഡിഎസും സംയുക്തമായി സ്ത്രീധനവും സാമൂഹ്യ കാഴ്ചപ്പാടും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ഏലപ്പാറ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു.
ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് എസ് നിത്യ അദ്ധ്യക്ഷത വഹിച്ചു.
സ്ത്രീധനത്തെ കുറിച്ചും വിവിധ നിയമവശങ്ങളെ കുറിച്ചും കുടുംബത്തിന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളെ കുറിച്ചും സെമിനാറിൽ വിശദമായി സംസാരിച്ചു. കുടുംബശ്രീ അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, അംഗനവാടി അധ്യാപകർ, ആശാ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.