കുമളി:അമരാവതി ഗവ: ഹയർസെക്കൻഡറി സ്‌കൂളിൽ പ്രതിഭാ സംഗമം വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ നൽകി കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ലിസമ്മ ജെയിംസ് മുഖ്യപ്രഭാഷണം നടത്തി. ക്ലബുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. എം. സിദ്ദിക്കും, ഹൗസുകളുടെ ഉദ്ഘാടനം വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ രജനി ബിജുവും നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് രാജീവ് കെ. എസ്, പ്രിൻസിപ്പൽ കെ. ബി.അജിതകുമാരി , സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ജെൻസി വി. എം, കുമളി കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഇൻ ചാർജ് കെ.സുലോചന , ഹെഡ്മാസ്റ്റർ ആർ.രാജേഷ് , തുടങ്ങിയവർ പങ്കെടുത്തു.