poomala
പൂമാല ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളുടെ മെറിറ്റ് ഡേ വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം ചെയ്യുന്നു

പൂമാല: ഗവ. ട്രൈബൽ സ്‌കൂളിൽ 2021- 22 ബാച്ചിലെ പത്താം ക്ലാസ് കുട്ടികളുടെ മെറിറ്റ് ഡേ നടത്തി. വെള്ളിയാമാറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജെയ്‌സൺ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് അഷറഫ് സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ അഭിലാഷ് രാജൻ, എസ്.എം.സി ചെയർമാൻ പി.ജി.സുധാകരൻ , എം.പി.ടി.എ പ്രസിഡന്റ് സൗമ്യ അജിത് കുമാർ, ഹയർസെക്കൻഡറി പ്രതിനിധി വിമൽ എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് ബിജി ജോസ് നന്ദി പറഞ്ഞു. ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിയ്ക്കുകയും കുട്ടികൾക്ക് മധുരപലഹാരം നൽകുകയും ചെയ്തു.