കട്ടപ്പന: എസ് എൻ ഡി പി യോഗം മലനാട് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രീമാരിറ്റൽ കൗൺസലിംഗ് കോഴ്‌സിന്റെ അടുത്ത ബാച്ച് 30,31തിയതികളിൽ ദൈവദശക ശതാബ്ദി മന്ദിരത്തിൽ (യൂണിയൻ ഓഫീസ് ഹാൾ ) നടക്കും.30 ന് രാവിലെ 9 ന് രജിസ്‌ട്രേഷൻ.തുടർന്ന് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗം യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. 10 മുതൽ ഗുരുദേവന്റെ ദാമ്പത്യ സങ്കൽപ്പമെന്ന വിഷയത്തിൽ ബിജു പുളിക്കലേടത്ത്, ഉച്ച കഴിഞ്ഞ് 2 ന് കുടുംബഭദ്രത എന്ന വിഷയത്തിൽ പായിപ്ര ദമനൻ എന്നിവർ ക്ലാസ് നയിക്കും. 31 ന് രാവിലെ 9 മുതൽ നല്ല വ്യക്തിത്വവും കുടുംബജീവിതവും എന്ന വിഷയത്തിൽ ലെനിൻ പുളിയ്ക്കലും, 12 മണി മുതൽ കുടുംബ നിയമങ്ങൾ എന്ന വിഷയത്തിൽ അഡ്വ.പി. ആർ മുരളീധരനും, 2 മുതൽ കുടുംബ ജീവിതവും സ്ത്രീ പുരുഷ ലൈംഗീകതയും എന്ന വിഷയത്തിൽ ഡോ. അനിൽ പ്രദീപും ക്ലാസ്സുകൾ നയിക്കും.സമാപന സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിക്കും.
രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് യൂണിയൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോൺ : 04868 272 693