കുടയത്തൂർ: അപൂർവ്വ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട് കഴിയുന്ന കോളപ്ര പാലത്തറ വീട്ടിൽ ഷാജിയുടെ കുടുംബത്തിന് എല്ലാ മാസവും നിശ്ചിത തുക നൽകാൻ സേവാഭാരതി തീരുമാനിച്ചു.ആദ്യ ഗഡു സേവാഭാരതി തൊടുപുഴ താലൂക്ക് പ്രസിഡന്റ് വേണുഗോപാൽ, ജില്ലാ സേവാപ്രമുഖ് വി. കെ. സാജൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കുടയത്തൂർ സേവാഭാരതി എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം ഇടക്കോണത്ത് സുരേന്ദ്രബാബു രോഗിയുടെ കുടുംബത്തിന് നൽകി. എല്ലാ മാസങ്ങളിലും ഈ കുടുബത്തിന് നിശ്ചിത തുക എത്തിച്ചു നൽകുവാനുള്ള സംവിധാനമാണ്സേവാഭാരതി ഒരുക്കിയിട്ടുള്ളത്.