പീരുമേട് : വണ്ടിപ്പെരിയാറ്റിലും പെയ്യുന്ന തോരാമഴ കുമിളിപ്പട്ടണം വെള്ളത്തിലായി ഓടകൾ മൂടുകയും ചപ്പു ചവറുകളും മാലിന്യങ്ങളും മഴയത്ത് ഒഴുകി കടകളുടെയും കെട്ടിട ങ്ങളുടെയും സമീപത്തെത്തി കുമളി പട്ടണത്തിൽ മാലിന്യങ്ങൾ ഒഴുകി എത്തി. ഓടകൾ പലതും അടയുകയും ചെയ്തു. ടൗണിൽ കടകളിൽ വെള്ളം കയറി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി കുമളി ഒന്നാം മൈൽ ഭാഗങ്ങളിലും മഴ വെളളം കെട്ടി കിടക്കുകയാണ്.
തോരാ മഴയിൽ വണ്ടിപ്പെരിയാർ ഭാഗത്ത് റോഡിൽ വെള്ളം കയറി. അറുപത്തിരണ്ടാം മൈൽ പ്രദേശത്തെ തോട് നിറഞ്ഞ് വെള്ളം കവിഞ്ഞ് ഒഴുകി. വാളാടി, നെല്ലിമല, പ്രദേശങ്ങളിൽ മഴ ശക്തമായി പെയ്താൽ റോഡിൽ വെള്ളം കയറും . ചുരക്കുളം പ്രൈമറി ഹെൽത്ത് സെന്ററിൽ ശക്തമായ മഴ ചെയ്താൽ വെള്ളം കയറാറുണ്ട്.