മുതലക്കോടം : ജയ്ഹിന്ദ് ലൈബ്രറിയുടെനേതൃത്വത്തിൽ ഏകദിന കഥ കവിത ക്യാമ്പ്നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ലൈബ്രറി പ്രസിഡന്റ് കെ. സി.സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ. എം. ബാബു നിർവ്വഹിച്ചു. താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റ്യൻ പ്രസംഗംഗിച്ചു.ലൈബ്രറി ബാലവേദി കമ്മറ്റിജോ: സെക്രട്ടറി എസ്.വൈശാഖന് പ്ളസ് ടു പരീക്ഷയിൽ ഫുൾഎ പ്ളസ് വാങ്ങിയതിന് ലൈബ്രറിയുടെ ഉപഹാരം കവിഎസ്. .ജോസഫ് നൽകി. ബാബു പള്ളിപാട്ട് ക്യാമ്പ് ഡയറക്ടറായിരുന്നു. ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് ജയകുമാർ ചെങ്ങമനാട്,. ഹരി ആനന്ദകുമാർ, അഭിലാഷ് എടപ്പാൾ, മോഹൻ അറയ്ക്കൽ, സിന്ധു ഉല്ലാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കഥാരചനയുടെ തലത്തിൽ നോവലിസ്റ്റുകളായ എസ്.ഹരീഷ്, വിനോയ്‌തോമസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.