പെരിങ്ങാശ്ശേരി: സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ എസ്.പി.സി സമ്മർ ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ നിയമ ബോധവത്കരണ സെമിനാർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയും ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ചെയർമാനുമായ പി.എസ്. ശശികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദീൻ പി.എ മുഖ്യപ്രഭാഷണം നടത്തി. ജസീന്ത മാത്യു, ലിൻസ് കെ. ജോൺ എന്നിവർ പ്രസംഗിച്ചു. ഇടുക്കി ഡിസ്ട്രിക്ട് പൊലീസ് പ്രോസിക്യൂഷൻ സെൽ എസ്.ഐ വിനോദ് കുമാർ ടി. ക്ലാസ് നയിച്ചു.