തൊടുപുഴ: അന്തർദ്ദേശീയ കടുവാദിനാചരണത്തിന്റെ ഭാഗമായി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ -സംസ്ഥാന പരിസ്ഥിതി സംരക്ഷണ സമിതി,തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിന്റെ സഹകരണത്തോടെ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻപ്രസിഡന്റ് എൻ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മീഡിയ ക്ലബ് കൺവീനർ ജോമോൻ ജോർജ് ക്വിസ് മാസ്റ്ററായിരുന്നു.
മത്സര വിജയികൾ: മരിയ നൈസാം (ഒന്നാംസ്ഥാനം), സാൽവിൻ ഷീജ (രണ്ടാം സ്ഥാനം), അഖിലമേരി ബിജു (മൂന്നാം സ്ഥാനം).തൊടുപുഴ മുനിസിപ്പൽ കൗൺസിലർ നീനു പ്രശാന്ത് വിജയികൾക്കു സമ്മാനദാനം നിർവഹിച്ചു. സ്‌കൂൾ സീനിയർ അസിസ്റ്റന്റ് സെർബി അഗസ്റ്റിൻ നന്ദി പറഞ്ഞു.