idukki-earthquake

ഇടുക്കി: ജില്ലയിലെ വിവിധയിടങ്ങളിൽ ഇന്നലെ പുലർച്ചെ 1.45നും 3നും ഇടയിൽ നേരിയ ഭൂചലനം. രണ്ട് ഭൂചലനങ്ങളാണുണ്ടായത്. ആദ്യചലനം ഇടുക്കി - 2.4, കുളമാവ് - 2.80, ആലടി - 2.95 എന്നിങ്ങനെയും രണ്ടാമത്തേത് 2.95, 2.75, 2.93 എന്നിങ്ങനെയാണ് റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത്. ഇടുക്കി അണക്കെട്ടിന് 30 കിലോമീറ്റർ അകലെ കല്യാണത്തണ്ടാണ് പ്രഭവകേന്ദ്രമെന്ന് കരുതുന്നു.