അടിമാലി: കൊച്ചി ധനുഷ്‌ക്കോടിദേശിയപാതയിൽ അടിമാലി എട്ടുമുറിക്ക് സമീപം കെ എസ് ആർ ടി ബസും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ നെടുംപറമ്പിൽ അഗസ്റ്റ്യ ൻ(48) നാണ് പരിക്കേറ്റത്.അടിമാലിയിലേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസും അടിമാലിയിൽ നിന്ന്‌പോകുകയായിരുന്നു ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ ബൈക്ക് യാത്രികന്റെ കാലിന് പരിക്കേറ്റു.അടിമാലിപൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. മറ്റാേരു സംഭവത്തിൽ കാറും കാറും കൂട്ടിയിടിച്ചെങ്കിലും കാർ യാത്രക്കാരായപേർക്ക് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല