കരിമണ്ണൂർ :ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള സ്വകാര്യ ഹോസ്റ്റൽ, ഹോംസ്റ്റേ, വിദ്യാഭ്യാ സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ വരുന്നതും അതിന്റെ മാത്രം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ ആഡിറ്റോറിയം,കാന്റീന്,വർക്ക്‌ഷോപ്പ്, മൈക്രോ സ്മാൾ ആന്റ് മീഡിയം എന്റർപ്രൈസസ് ഡെവലപ്‌മെന്റ് ആക്ട്പ്രകാരം രജിസ്റ്റർ ചെയ്ത വ്യവസായ യൂണിറ്റുകളുടെ കെട്ടിടങ്ങൾ,ആയുർവേദ സുഖചികിത്സാ കേന്ദ്രങ്ങൾ, കാർഷിക ആവശ്യത്തിനുള്ളവ, റസിഡൻഷ്യൽ ഹോംസ്റ്റേ എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന കെട്ടിടങ്ങളുടെ അടിസ്ഥാന വസ്തു നികുതി നിരക്കുകൾ നിശ്ചയിച്ചുകൊണ്ടുള്ള നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ആയത് സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ ആഗസ്റ്റ് 21 വരെ ഗ്രാമപഞ്ചായത്ത് ഓഫീസിൽ അറിയിക്കാം.