pannyan
സി.പി.ഐ ഇടുക്കി മണ്ഡലം സമ്മേളനം കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഇടുക്കി: നൂല് പൊട്ടിയ പട്ടം പോലെയാണ് ഇന്ത്യയിലെ കോൺഗ്രസുകാരെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ ഇടുക്കി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ടീയ ദിശാബോധം നഷ്ടപ്പെട്ട അവർ ബി.ജെ.പിയെ എതിർക്കുന്ന കേരളത്തിലെ ഇടതുപക്ഷത്തെ ചെറുക്കാൻ വേണ്ടിയാണ് വയനാട്ടിൽ രാഹുലിനെ മത്സരിപ്പിച്ചത്. ബി.ജെ.പിയും കോൺഗ്രസും ഒരേ തൂവൽ പക്ഷികളായി എൽ.ഡി.എഫ് സർക്കാരിനെ തകർക്കാൻ നോക്കുന്ന ഈ സന്ദർഭത്തിൽ കേരളത്തിലെ സർക്കാരിനെ ശക്തിപ്പെടുത്താൻ സി.പി.ഐ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, സംസ്ഥാന കൺട്രോൾ കമ്മിഷനംഗം മാത്യു വർഗീസ്, സംസ്ഥാന കൗൺസിലംഗം കെ. സലിംകുമാർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി. മുത്തുപ്പാണ്ടി, സി.യു. ജോയി, എക്‌സിക്യൂട്ടീവ് അംഗം പ്രിൻസ് മാത്യു, സുനിൽ സെബാസ്റ്റ്യൻ, ജിജി കെ. ഫിലിപ്പ് എന്നിവർ സംസാരിച്ചു. ടി. രാജേന്ദ്രൻ രക്തസാക്ഷി പ്രമേയവും അലൻ ഫ്രാൻസിസ് അനശോചന പ്രമേയവും അവതരിപ്പിച്ചു. പ്രതിനിധികളുടെ പ്രകടനത്തിന് ശേഷം മുതിർന്ന നേതാവ് ടി.കെ. രാജൻ പതാക ഉയർത്തി. സിജി ചാക്കോ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി എം.കെ. പ്രിയൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.