ഇടുക്കി: എൻജിഒ യൂണിയൻ കലാകായിക വിഭാഗമായ കനൽ കലാവേദിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം ഇന്ന് പൈനാവ് ഗവ.യു പി സ്‌കൂളിൽ നടത്തും. കലോത്സവം രാവിലെ 9.30ന് എം എം മണിഎംഎൽഎ ഉദ്ഘാടനം ചെയ്യും.
ലളിതഗാനം,ശാസ്ത്രീയ സംഗീതം, കവിത പാരായണം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, നാടോടി നൃത്തം ( സിംഗിൾ), മിമിക്രി, നാടൻപാട്ട്( സിംഗിൾ), നാടൻ പാട്ട് (ഗ്രൂപ്പ്), ഒപ്പന,തിരുവാതിരകളി, തബല,ചെണ്ട, മൃദംഗം,വയലിൻ (വെസ്റ്റേൺ) ഓടക്കുഴൽ, പെൻസിൽ ഡ്രോയിംഗ്, പെയിന്റിങ്, ജലച്ചായം,കാർട്ടൂൺ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ജീവനക്കാർ രാവിലെ 9 ന് രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണെന്ന് എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാറും കനൽ കലാവേദി കൺവീനർ ജോബി ജേക്കബും അറിയിച്ചു.