കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയിൽ രാജി വച്ചു.മുന്നണി ധാരണ പ്രകാരമുള്ള കാലാവധി പൂർത്തിയായതിനെ തുടർന്നാണ് കേരള കോൺഗ്രസ് എം പ്രതിനിധിയായ ജോസ് കണ്ണമുണ്ടയിൽ രാജി സമർപ്പിച്ചത്.ഒന്നര വർഷമായിരുന്നു അദ്ദേഹത്തിന് നിശ്ചയിച്ചിരുന്ന കാലാവധി.പാർട്ടി നേതൃത്വം ബ്ലോക്ക് ആരോഗ്യമേളയ്ക്ക് ശേഷം രാജി വെച്ചാൽ മതിയെന്ന് അറിയിച്ചതിനെ തുടർന്ന് 30 വരെ പ്രസിഡന്റ് പദവിയിൽ തുടരുകയായിരുന്നു. അടുത്ത പ്രസിഡന്റ് സ്ഥാനമേൽക്കുന്നത് വരെ വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൺ ചുമതല വഹിക്കും.സി.പി.ഐക്കാണ് അടുത്ത പ്രസിഡന്റ് സ്ഥാനം.18 മാസം സി.പി.ഐയ്ക്ക് പ്രസിഡന്റ് സ്ഥാനം വഹിക്കാനാകും.എം.ടി മനോജിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. തുടർന്നുള്ള രണ്ട് വർഷം സി.പി.എമ്മിന്റെ വി.പി ജോണിനാകും പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ സാധ്യത. രാജിവച്ചൊഴിഞ്ഞ ജോസ് കണ്ണമുണ്ടയിലിന് സഹപ്രവർത്തകർ യാത്രാമംഗളം നേർന്നു.സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു.