തൊടുപുഴ: പുറപ്പുഴ ഗവ. പോളിടെക്‌നിക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഒഴിവുള്ള ഒരു ലക്ച്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ് ബി.ടെക് ഡിഗ്രിയാണ് ആവശ്യമായ യോഗ്യത.
ചൊവ്വാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ, എന്നിവ സഹിതം അന്നേ ദിവസം രാവിലെ 11 മണിക്ക് പുറപ്പുഴ സർക്കാർ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാളിന്റെ മുമ്പാകെ ഹാജരാകേണ്ടതാണ്.