പീരുമേട്: പരുന്തുംപാറയിൽ റവന്യൂ ഭൂമി കൈയ്യേറ്റം വീണ്ടും. . 2008ൽ ചില വ്യക്തികൾ കൈവശപ്പെടുത്തിയ ഭൂമി റവന്യൂ ഉദ്യോഗസ്ഥർ ഇടപെട്ട് തിരിച്ചു പിടിച്ച് പിടിച്ചിരുന്നു. അതേ സ്ഥലം ഉൾപ്പടെയുള്ളവയാണ് ഇപ്പോൾ വസ്തുക്കച്ചവടത്തിന്റെ മറവിൽ കയ്യേറിയത്. . സർവ്വേനമ്പർ 534 ൽപ്പെട്ട റവന്യൂ ഭൂമിയാണ് ചിലർ തങ്ങളുടെ സ്ഥലത്തിനൊപ്പം ചേർക്കുന്നത്. 25 സെന്റും ,35 സെന്റ, സ്ഥലം വാങ്ങുന്നവർ തൊട്ടടുത്ത റവന്യൂ സ്ഥലം കൂടി ഇതിനൊപ്പം വസ്തു ഉടമകളിൽ നിന്നും വിലയ്ക്ക് വാങ്ങി ഇവർ വേലി കെട്ടി സ്വന്തമാകുകയാണ് ചെയ്യുന്നത് .സ്വകാര്യ റിസോർട്ട് ഉടമകളാണ് ഇതിന്റെ പിന്നിൽ എന്ന് പറയപ്പെടുന്നു .
ഗ്രാമപഞ്ചായത്ത് ടൂറിസത്തിനു വേണ്ടി മാറ്റിയിട്ടിരുന്ന റവന്യൂ ഭൂമിയാണ് സ്വന്തമാകുന്നത് . പരുന്തുംപാറയുടെ വികസനത്തിനായി വാഴൂർ സോമൻ എം.എൽ.എ. മുൻകൈ എടുത്ത് പത്തു കോടി രൂപ ടൂറിസത്തിനു വേണ്ടി അനുവദിപ്പിച്ചു എന്നാൽ ടൂറിസത്തിനു വേണ്ടി ലഭിച്ച റവന്യൂ ഭൂമി അളന്നു തിരിച്ച് മാറ്റിയിടണമെന്ന് ആവശ്യം ശക്തമായിരുന്നു. റവന്യൂ ഭൂമി നഷ്ടപ്പെടാതെ അളന്നു തിരിച്ച് ലഭ്യമാക്കണമെന്ന് പരുന്തും പാറ വികസന സമിതിയും ആവശ്യപ്പെട്ടു. ടൂറിസത്തിന് മാറ്റിവച്ചിരിക്കുന്ന പ്രോജക്ട് നടപ്പിലാക്കാൻ സ്ഥലം അടിയന്തിരമായും ഗ്രാമ പഞ്ചായത്തിന് നൽകിയാൽ മാത്രമേ പദ്ധതി നടപ്പിലാക്കാനാകൂ. ചില റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം കൈയേറ്റങ്ങൾ നടക്കുന്നതെന്നാണ് ആക്ഷേപം.
" ടൂറിസവുമായി ബന്ധപ്പെട്ടുകൊണ്ട് ഒട്ടേറെ പ്രോജക്ടുകൾ ചെയ്യാൻ സർക്കാർ തയ്യാറാകുമ്പോൾ പരുന്തുംപാറയുടെ ഹൃദയഭാഗം അനധികൃതമായി കൈവശപ്പെടുത്തുന്നത് അവസാനിപ്പിക്കാൻ കഴിയണം"
പരുന്തുംപാറവികസന സമിതി