പീരുമേട് : മാർ ബസേലിയോസ് എൻജിനീയറിങ് കോളജിൽ വിദ്യാഭ്യാസ സ്‌പ്പോൺസർഷിപ്പ് നൽകുന്നു. തോട്ടം മേഖലയിലെ സാമ്പത്തിക പ്രതിസന്ധി, മൂലവും ഉപരിപഠനത്തിന്‌സാഹചര്യം ഒരുക്കുന്നതിനു വേണ്ടി തോട്ടം മേഖലയിൽ ജോലി ചെയുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെസഹായിക്കാൻ വേണ്ടി . സിവിൽ എൻജിനീയറിങ് ,ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്ട്രിക്കൽഎൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികൾക്ക് സ്‌പോൺ ഷർഷിപ്പ് നൽകാൻ എം.ബി..സി. കോളേജിൽ തീരുമാനം. അർഹരായവർ അപേക്ഷയ്‌ക്കൊപ്പം എസ്.എസ്.എൽ.സി. മാർക്ക് ലിസ്റ്റും, പ്ലസ് ടുവിന്റെ മാർക്ക് ലിസ്റ്റും പഞ്ചായത്തംഗത്തിന്റെ ശുപാർശയും വരുമാന സർട്ടിഫിക്കറ്റും സ്‌കാൻ ചെയ്ത് sponsorship@mbcpeermade.com എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. എൻജിനീയറിങ്പഠനത്തിനുള്ള മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾ ആഗസ്റ്റ് 15 ന് മുമ്പായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഫോൺ +91 90722 00344, +91 75599 33571.
വാഴൂർ സോമൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽഅഴുത ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ആശ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി ഹെലൻ, കോളേജ് ഡയറക്ടർ പ്രിൻസ് വർഗീസ്,പ്രിൻസിപ്പൽ ഡോ.ജയരാജ് കൊച്ചുപിള്ള, ഇലക്ട്രോണിക്‌സ്ഡിപ്പാർട്‌മെന്റ് ഹെഡ് എലിയാസ്ജാനസൺ പ്രൊഫ്.മറിയ ജോസഫ്, പ്ലസ്‌മെന്റ് ഓഫീസർ നികിത് കെ സക്കറിയ, എന്നിവർ സംസാരിച്ചു.