നെടുങ്കണ്ടം: അവശ്യ മരുന്നുകളുടെ ക്ഷാമവും ഡോക്ടർമാരുടെ ഒഴിവും നികത്താത്തതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ പ്രതിക്ഷേധ യോഗം നടത്തും. അടിയന്തരമായി ആരോഗ്യ മന്തിയും സർക്കാരും ഇക്കാര്യത്തിൽ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ കൂടുതൽ സമര പരിപാടികളുമായി കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരൻ അറിയിച്ചു.