മുട്ടം: ഹോട്ടൽ,ഹോസ്റ്റൽ മാലിന്യങ്ങൾ മലങ്കര ജലാശത്തിലേക്ക് ഒഴുക്കുന്നത് പിടികൂടി.ശങ്കരപ്പിള്ളി വനംവകുപ്പ് ഓഫിസിന് സമീപം പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിലെ മാലിന്യങ്ങളാണ് വനം വകുപ്പിന്റെ പ്രദേശത്ത് കൂടി ജലാശയത്തിലേക്ക് ഒഴുക്കുന്നത്.ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിലേയും ഹോസ്റ്റലിലേയും മാലിന്യങ്ങളാണ് സമീപത്തെ വനം വകുപ്പിന്റെ തേക്കിൻ തോട്ടത്തിലേക്കും ഒഴുകി എത്തുന്നുണ്ട്.ഇത് നേരെ ചെന്ന് പതിക്കുന്നത് മലങ്കര ജലാശയത്തിലാണ്. ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും എത്തിയാണ് പിടികൂടിയത്. ആരോഗ്യ വകുപ്പ് സ്ഥാപന ഉടമക്ക് നോട്ടീസ് നൽകി.