തൊടുപുഴ :മാദ്ധ്യമ പ്രവർത്തകൻ കെ. എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ മാർച്ചും ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധജ്വാലയും നടത്തി. പ്രസിഡന്റ് സോജൻ സ്വരാജിന് മുൻ പ്രസിഡന്റ് ഹാരീസ് മുഹമ്മദ് ജ്വാല തെളിച്ച് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ജെയ്‌സ് വാട്ടപ്പിളളിൽ സ്വാഗതവും വൈസ് പ്രസിഡന്റ് അഫ്‌സൽ ഇബ്രാഹിം നന്ദിയും പറഞ്ഞു. ട്രഷറർ വിൽസൺ കളരിക്കൽ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.കെ.എ ലത്തീഫ്, അഖിൽ സഹായ്, സിജോ വർഗീസ്, ആൽബിൻ രാജ്, സിജിത്ത് പയ്യന്നൂർ, ഷെഫീഖ് ബിൻ മുഹമ്മദ് ,വിനു.പി. ശശി, സി. എം ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.