മുട്ടം: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുട്ടം പഞ്ചായത്തിൽ പ്രത്യേക യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ അഡ്വ. അരുൺ ചെറിയാൻ പൂച്ചക്കുഴി, ജോസ് കടത്തലക്കുന്നേൽ, മേഴ്‌സി ദേവസ്യ, കുട്ടിയമ്മ മൈക്കിൾ, ഷേർളി അഗസ്റ്റ്യൻ, റെൻസി സുനീഷ്, റെജി ഗോപി, പഞ്ചായത്ത് സെക്രട്ടറി ഷീബാ കെ. സാമുവൽ, എസ്.ഐ ബിജു എ.എം, ഹെൽത്ത് ഇൻസ്‌പെക്ടർ ജൂബി തോമസ്, മുട്ടം ജി.എച്ച്.എസ്.എസ് എച്ച്.എം ഷാജി പി.എം, ഫോറസ്റ്റ് ഓഫീസർ ജോസഫ് കുരുവിള, കെ.എസ്.ഇ.ബി എ.ഇ. ലിൻസി ജോസ്, വില്ലേജ് ഓഫീസർ നിഷാമോൾ കെ.ആർ തുടങ്ങിയവർ പങ്കെടുത്തു.